മാനസികാരോഗ്യത്തെക്കുറിച്ച് മലയാളത്തിൽ ശരിയായ വായനാ സാമഗ്രികൾ വളരെ പരിമിതമാണ്. അതിനാൽ ഞങ്ങൾ അത് അവതരിപ്പിക്കാൻ ശ്രമിക്കുന്നു. വലിയ പുസ്തകങ്ങൾ - വിദഗ്ദരായ മാനസികരോഗ ഡോക്ടർമാർ എഴുതിയവ ലഭ്യമാണ് - എന്നാൽ മിക്ക പുസ്തകങ്ങളും വളെര വലുതാണ് - ഇവിടെയാണ് ഞങ്ങൾ രണ്ടു പുറങ്ങൾ മാത്രമുള്ള ലഘുലേഖകളെ പറ്റി ചിന്തിച്ചു തുടങ്ങിയത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് - നിംഹാൻസ് - ബെംഗളൂരു - ഇതിന് ഞങ്ങൾക്ക് ഒരു വഴികാട്ടിയായി . അത് കൂടാതെ മലയാളത്തിൽ മാനസികാരോഗ്യത്തെ കുറിച്ച് ധാരാളം പുസ്തകങ്ങൾ എഴുതിയിട്ടുള്ള ഡോ. അരുൺ ബി നായർ ഞങ്ങളുടെ ടീമിനെ ഇക്കാര്യത്തിൽ മുൻപിൽ നിന്ന് നയിച്ചു .
നമ്മൾ മലയാളികൾ വാരികകളിലും, ആഴ്ചപ്പതിപ്പുകളിലും, ആരോഗ്യ മാസികകളിലും സാധാരണയായി കാണുന്ന " മാനസികാരോഗ്യ വിദ്ഗദ്ധനോട് ചോദിക്കാം " പംക്തികൾ വായിച്ചു പല തെറ്റായ ധാരണകളും ഈ വിഷയത്തിൽ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഇത് കാരണം, നമ്മുടെ ചുറ്റുമുള്ളവർക്ക് എന്തെകിലും മാനസിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് തിരിച്ചറിയാതെയും, അറിഞ്ഞാൽ തന്നെ എന്ത് ചെയ്യണം എന്നറിയില്ല - എന്താണ് "മാനസികാരോഗ്യ ഫസ്റ് എയിഡ്" എന്നറിയാതെ കാര്യങ്ങൾ കൈവിട്ടു പോകുന്ന സ്ഥിതി വരെ എത്തിയശേഷം മാത്രം പ്രതികരിക്കുന്നവരായി മാറിയിട്ടുണ്ട്.
ഒരു ആരോഗ്യ പ്രവർത്തകൻ "മാനസിക ആരോഗ്യ"ത്തെ പറ്റിയുള്ള ഒരു ലഖുലേഖ വിശദീകരിച്ചു കൊടുക്കുന്നു.
ഞങ്ങൾ എവിടെയെത്തി നിൽക്കുന്നു ?
ഇതുവരെ ഞങ്ങൾ 23 ലഘുലേഖകൾ തയ്യാറാക്കിയിട്ടുണ്ട്. അവയിൽ 5 എണ്ണം "M/s H&R Block Pvt. Ltd"-ന്റെ സ്പോൺസർഷിപ്പോടെ അന്തിമ പ്രിന്റിംഗിനായി പോയി. കൂടുതൽ അച്ചടിക്കുന്നതിനും ലഭ്യമാക്കുന്നതിനുമായി ഞങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
കൂടാതെ, പ്രിൻറ് ചെയ്ത ഈ 5 ലഘുലേഖകൾ ഞങ്ങൾ ചുവടെ അപ്ലോഡ് ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് അവ ക്ലിക്കുചെയ്ത് വായിക്കാം.ബാക്കിയുള്ളവ താമസിയാതെതന്നെ ഞങ്ങൾ അപ്ലോഡ് ചെയ്യും.